Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Event

കു​മ​ളി​യി​ല്‍ വ​നം​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു; ര​ണ്ട് പൊ​ലി​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ വ​നം​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു. വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ പ​രി​പാ​ടി ന​ട​ന്ന പ​ന്ത​ലാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ര​ണ്ട് പൊ​ലി​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി അ​ൽ​പ​സ​മ​യ​ത്തി​ന​ക​മാ​ണ് പ​ന്ത​ൽ ത​ക​ർ​ന്നു​വീ​ണ​ത്. വ​ലി​യ അ​പ​ക​ടം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്.

National

വൈ​റ്റ്ഹൗ​സ് വെ​ടി​വ​യ്പ്പ്; അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വൈ​റ്റ്ഹൗ​സി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​നെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ക്ര​മ​ത്തി​ന് സ്ഥാ​ന​മി​ല്ല' എ​ന്ന് ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ട്രം​പ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് ആ​ശ്വാ​സം തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സ് ക​റ​സ്പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക അ​ത്താ​ഴ വി​രു​ന്നി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ട്രം​പ്, ഭാ​ര്യ മെ​ലാ​നി​യ ട്രം​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, മ​റ്റ് ഉ​ന്ന​ത വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു നി​ന്നും മാ​റ്റി.

അ​തേ​സ​മ​യം, വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി​യെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്പ്പെ​ടു​ത്തി. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Kerala

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ർ​പ്പു​വി​ളി​ച്ച് കു​ഞ്ഞ് ഐ​ദി​ൽ; സ്റ്റാ​റാ​യി നാ​ല​ര വ​യ​സു​കാ​ര​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് വി​ജ​യോ​ത്സ​വ വേ​ദി​യി​ൽ താ​ര​മാ​യി ഐ​ദി​ൽ എ​ന്ന നാ​ല​ര വ​യ​സു​കാ​ര​ൻ.

വി​ജ​യോ​ത്സ​വ വേ​ദി​യി​ൽ ത്രി​വ​ർ​ണ പ​താ​ക വീ​ശി​യാ​ണ് വ​ട​ക​ര​യി​ൽ നി​ന്നും ഐ​ദി​ൽ എ​ത്തി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണ​ണം സം​സാ​രി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​വു​മാ​യി എ​ത്തി​യ ഐ​ദി​ലി​ന് നേ​താ​വ് ചോ​ക്ലേ​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി.

ആ​ർ​പ്പു​വി​ളി​ച്ചം കൊ​ടി​യു​യ​ർ​ത്തി കാ​ട്ടി​യും അ​ണി​ക​ളോ​ളം ത​ന്നെ ആ​വേ​ശ​വും കു​ട്ടി​ത്താ​രം പ​ങ്കു​വെ​ച്ചു. ഒ​ന്ന​ര വ​യ​സ്സു​ള്ള​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലും കു​ഞ്ഞ് ഐ​ദി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഐ​ദി​ലി​ന്‍റെ പി​താ​വ് അ​ജ്മ​ൽ കോ​ഴി​ക്കോ​ട് വി​ല്യാ​പ​ള്ളി​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ണ്.

അം​ഗ​ന​വാ​ടി​യി​ൽ പ​ഠി​ക്കു​ന്ന കു​ഞ്ഞ് ഒ​ന്ന​ര വ​യ​സ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത് എ​ന്ന് പി​താ​വ് അ​ജ്മ​ൽ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ട് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​ജ്മ​ലും ഐ​ദി​ലും മ​റൈ​ൻ ഡ്രൈ​വി​ൽ എ​ത്തി​യ​ത്.

Kerala

ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഓ​ഫ്റോ​ഡ് ഇ​വ​ന്‍റി​ന് വ​യ​നാ​ട് വേ​ദി​യാ​കു​ന്നു

ക​​​ൽ​​​പ്പ​​​റ്റ: കേ​​​ര​​​ള ടൂ​​​റി​​​സം വ​​​കു​​​പ്പ്, വ​​​യ​​​നാ​​​ട് ഇ​​​ക്കോ ടൂ​​​റി​​​സം അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ൻ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യി വ​​​യ​​​നാ​​​ട്ടി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ ഓ​​​ഫ്റോ​​​ഡ് ഇ​​​വ​​​ന്‍റാ​​​യ ഹെ​​​ർ ട്രെ​​​യി​​​ൽ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

വ​​​നി​​​ത​​​ക​​​ളു​​​ടെ ശ​​​ക്തി​​​യും സാ​​​ഹ​​​സി​​​ക​​​ത​​​യും ഒ​​​രു​​​മി​​​ക്കു​​​ന്ന ഓ​​​ഫ് റോ​​​ഡ് ഇ​​​വ​​​ന്‍റി​​​ന് 18ന് ​​​രാ​​​വി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി പാ​​​രി​​​സ​​​ണ്‍ ടീ ​​​എ​​​സ്റ്റേ​​​റ്റാ​​​ണു വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ-​​​പി​​​ന്നാ​​​ക്ക ക്ഷേ​​​മ മ​​​ന്ത്രി ഒ.​​​ആ​​​ർ. കേ​​​ളു ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. 30ൽ ​​​അ​​​ധി​​​കം വ​​​നി​​​ത​​​ക​​​ൾ ഓ​​​ഫ് റോ​​​ഡ് ച​​​ല​​​ഞ്ചി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

യു​വാ​വ് തോ​ക്കു​മാ​യെ​ത്തി; നി​രീ​ശ്വ​ര​വാ​ദി കൂ​ട്ടാ​യ്മ എ​സ​ന്‍​സ് നി​ര്‍​ത്തി​വെ​ച്ചു

കൊ​ച്ചി: യു​വാ​വ് തോ​ക്കു​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന നി​രീ​ശ്വ​ര​വാ​ദി കൂ​ട്ടാ​യ്മ എ​സ​ന്‍​സ് നി​ര്‍​ത്തി​വെ​ച്ചു. കൊ​ച്ചി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി ത​സ്ലീ​മ ന​സ്രി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

രാ​വി​ലെ പ​രി​പാ​ടി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഒ​രാ​ൾ തോ​ക്കു​മാ​യി എ​ത്തി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘാ​ട​ക​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ലൈ​സ​ന്‍​സു​ള്ള തോ​ക്കാ​ണെ​ന്നും സ്വ​യ ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​റ​സ്റ്റി​ലാ​യ ആ​ൾ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് ബോം​ബ് സ​ക്വാ​ഡ് അ​ട​ക്കം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റാ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്.

Kerala

ക്ഷ​ണം സ്വീ​ക​രി​ച്ചു; ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്. ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സു​ധാ​ക​ര​നെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യി​ലെ നേ​തൃ​ത്വം ക്ഷ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

നേ​തൃ​ത്വ​വു​മാ​യി പ​ര​സ്യ പോ​രി​ലേ​ക്ക് ക​ട​ന്ന ജി.​സു​ധാ​ക​ര​നെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ എ​ത്തി നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.സു​ജാ​ത​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​ത്.

ക്ഷ​ണം സ്വീ​ക​രി​ച്ചെന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജി ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up